നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി

നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. അപകടകാരണം ഉടന്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അഞ്ചംഗ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അതേസമയം, കാണാതായ നാലു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. എന്നാല്‍ മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.

തെരച്ചില്‍ തുടങ്ങിയതിന് പിന്നാലെ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയതായി കാഠ്മണ്ഡു വിമാനത്താവള ഉദ്യോഗസ്ഥനായ ഷെര്‍ബത്ത് താക്കൂര്‍ അറിയിച്ചു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഉടന്‍ തന്നെ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിമാനം പൊഖാറയില്‍ എത്തുമ്പോള്‍ കാലാവസ്ഥ മോശമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആകെയുണ്ടായിരുന്ന 72 പേരില്‍ 68 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജീവനോടെ ആരെയും ഇതുവരെ രക്ഷപ്പെടുത്തിയിട്ടില്ലെന്ന് സേന വക്താവ് അറിയിച്ചു. അപകടത്തില്‍ അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. ഇവരില്‍ നാലു പേര്‍ പൊഖാറയില്‍ പാരാഗ്ലൈഡിങ്ങിന് എത്തിയതാണ്. അതിനിടെ, വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിനകത്തുനിന്ന് യാത്രക്കാരന്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി അടിയന്തര കാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News