വര്‍ഗീയവാദികള്‍ യഥാര്‍ത്ഥ മതവിശ്വാസികളല്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വര്‍ഗീയവാദികള്‍ യഥാര്‍ത്ഥ മതവിശ്വാസികള്‍ അല്ലെന്നും മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റുന്നതാണ് ജാതി ചിന്തയെന്നും സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. രാജ്യത്ത് ഭരണഘടന നിലനില്‍ക്കണമെന്നും ജനാധിപത്യ- മതനിരപേക്ഷ സംവിധാനങ്ങള്‍ നിലനില്‍ക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തെക്കാട് മോഡല്‍ ബോയ്സ് സ്‌കൂളില്‍ കുട്ടികളുമായി സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രത്തിന്റെ അടിസ്ഥാനം മതപരമായി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ അതിദാരിദ്രരും ആകുന്ന സാഹചര്യമാണ് രാജ്യത്തെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണമേന്മയോടെ ജീവിക്കാനാകുന്ന ഏക സംസ്ഥാനം കേരളമാണെന്നും പട്ടിണിരഹിതമായ ഏക സംസ്ഥാനമായി കേരളം മാറുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News