ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ച്; കാണികള്‍ കുറഞ്ഞതിന്റെ പഴി സര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്ക്കരുത്: മന്ത്രി എം ബി രാജേഷ്

കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മാച്ചില്‍ കാണികള്‍ കുറഞ്ഞതിന്റെ പഴി സര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്. ക്രിക്കറ്റ് മത്സരം കാണാന്‍ ആളുകള്‍ കുറഞ്ഞത് സര്‍ക്കാര്‍ വിനോദനികുതി വര്‍ധിപ്പിച്ചതു കൊണ്ടാണെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. സര്‍ക്കാര്‍ വിനോദനികുതി കുറയ്ക്കുകയാണ് ചെയ്തത്. ക്രിക്കറ്റ് അസോസിയേഷന്‍ ഉന്നയിക്കാത്ത ആരോപണമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 48 ശതമാനം വിനോദനികുതി ചുമത്താമെന്നും അതില്‍തന്നെ 24 ശതമാനം നികുതിയാണ് ചുമത്തിയതെന്നും ഇത് പിന്നീട് 12 ശതമാനമാക്കി കുറച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. അത് കെസിഎയ്ക്ക് അറിയാം. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മത്സരം കാണാന്‍ ആളെത്താതിരുന്നത് മറ്റ് കാരണങ്ങള്‍ കൊണ്ടാണ്. പിന്നീട് തെറ്റായ പ്രചരണം പൊളിഞ്ഞപ്പോള്‍ കായികമന്ത്രിയെ പഴി ചാരുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വസ്തുതകള്‍ മറച്ചുവെച്ച് മാധ്യമങ്ങള്‍ പരിധി വിട്ട സര്‍ക്കാര്‍ വിരുദ്ധ വേല നടത്തുകയാണ്. ഇത്തരം പ്രചരണങ്ങളില്‍ നിന്ന് പിന്മാറുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here