തോമസിന്റെ കടം എഴുതിത്തള്ളി കേരള ബാങ്ക്‌

വയനാട് പുതുശ്ശേരിയിൽ കടുവ അക്രമണത്തിൽ മരിച്ച തോമസിൻ്റെ കാർഷിക വായ്പ എഴുതി തള്ളാൻ കേരള ബാങ്ക്‌ തീരുമാനം. 5 ലക്ഷം രൂപയും പലിശയുമാണ്‌ എഴുതി തള്ളുക.

കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ കേരളാ ബാങ്ക് കോറോം ബ്രാഞ്ചിൽ നിന്നുമാന്‌ തോമസ്‌ വായപയെടുത്തത്‌. കാർഷിക ആവശ്യങ്ങൾക്കായാണ്‌ ബാങ്കിനെ സമീപിച്ചത്‌.അഞ്ച് ലക്ഷം രൂപയായിരുന്നു അനുവദിച്ചത്‌. ഇപ്പോൾ പതിനാറായിരം രൂപ പലിശയുമുണ്ട്‌. തോമസിന്റെ മരണത്തിന്‌ ശേഷം വേദനയിലാഴ്‌ന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ കേരള ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ ഉൾപ്പെടുന്ന ബാങ്ക്‌ അധികൃതർ പുതുശ്ശേരിയിലെത്തിയിരുന്നു.കുടുംബത്തെ സന്ദർശിച്ചതിന് ശേഷം ബാധ്യതകൾ എഴുതിതതള്ളാനുള്ള തീരുമാനം അറിയിച്ചു.വേഗം തന്നെ ഇതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം എൻ എൻ പ്രഭാകരൻ തുടങ്ങിയവരും തോമസിന്റെ വീട്ടിലെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News