ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ എണ്ണാതെ സൂക്ഷിച്ചിരുന്ന വോട്ടുപെട്ടി ജില്ലാ ട്രഷറിയില്‍നിന്ന് കാണാതായ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ട്രഷറിയില്‍ നിന്ന് കാണാതായ തപാല്‍ വോട്ടുപെട്ടി മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കാണാതായ വോട്ട്പെട്ടി സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍നിന്നാണ് കണ്ടെത്തിയത്. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊരു ഗുരുതര സംഭവം ഉണ്ടാകില്ലെന്നാണ് പി.എം.എ സലാം വ്യക്തമാക്കുന്നത്. അസാധു വോട്ടുകള്‍ എന്ന പേരില്‍ എതിര്‍ സ്ഥാനാര്‍ത്ഥി തന്നെ സമ്മതിച്ച വോട്ട് പെട്ടിയാണ് കാണാതായത്. ജനവിധി അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയത് ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഭവത്തെക്കുറിച്ച് ഉടന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണം; സലാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റെ ആഘോഷമാക്കിയവര്‍ ജനവിധിക്ക് ശേഷവും പണമൊഴുക്കി അട്ടിമറിക്ക് ശ്രമം തുടരുകയാണ്. ജനാധിപത്യവിശ്വാസികള്‍ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കണം. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ഉയരണം. രാജ്യത്തെ ഗൗരവമേറിയ തെരഞ്ഞെടുപ്പ് സംവിധാനത്തിന് നാണക്കേടാണ് ഈ സംഭവം. എങ്ങനെയാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പെട്ടിയെത്തിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഉദ്യോഗസ്ഥര്‍ ആരും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകണമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നുമുള്ള ആവശ്യമാണ് പി.എം.എ സലാം മുന്നോട്ടുവയ്ക്കുന്നത്.

തെരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റെ ആഘോഷമാക്കിയവര്‍ ജനവിധിക്ക് ശേഷവും പണമൊഴുക്കി അട്ടിമറിക്ക് ശ്രമം തുടരുകയാണ്. ജനാധിപത്യവിശ്വാസികള്‍ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കണം. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ഉയരണം. രാജ്യത്തെ ഗൗരവമേറിയ തെരഞ്ഞെടുപ്പ് സംവിധാനത്തിന് നാണക്കേടാണ് ഈ സംഭവം. എങ്ങനെയാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പെട്ടിയെത്തിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഉദ്യോഗസ്ഥര്‍ ആരും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകണമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നുമുള്ള ആവശ്യമാണ് പി.എം.എ സലാം മുന്നോട്ടുവയ്ക്കുന്നത്.പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ എണ്ണാതെ സൂക്ഷിച്ചിരുന്ന വോട്ടുപെട്ടി ജില്ലാ ട്രഷറിയില്‍നിന്ന് കാണാതായ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ട്രഷറിയില്‍ നിന്ന് കാണാതായ തപാല്‍ വോട്ടുപെട്ടി മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കാണാതായ വോട്ട്പെട്ടി സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍നിന്നാണ് കണ്ടെത്തിയത്. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊരു ഗുരുതര സംഭവം ഉണ്ടാകില്ലെന്നാണ് പി.എം.എ സലാം വ്യക്തമാക്കുന്നത്. അസാധു വോട്ടുകള്‍ എന്ന പേരില്‍ എതിര്‍ സ്ഥാനാര്‍ത്ഥി തന്നെ സമ്മതിച്ച വോട്ട് പെട്ടിയാണ് കാണാതായത്. ജനവിധി അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയത് ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഭവത്തെക്കുറിച്ച് ഉടന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണം; സലാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റെ ആഘോഷമാക്കിയവര്‍ ജനവിധിക്ക് ശേഷവും പണമൊഴുക്കി അട്ടിമറിക്ക് ശ്രമം തുടരുകയാണ്. ജനാധിപത്യവിശ്വാസികള്‍ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കണം. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ഉയരണം. രാജ്യത്തെ ഗൗരവമേറിയ തെരഞ്ഞെടുപ്പ് സംവിധാനത്തിന് നാണക്കേടാണ് ഈ സംഭവം. എങ്ങനെയാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പെട്ടിയെത്തിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഉദ്യോഗസ്ഥര്‍ ആരും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകണമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നുമുള്ള ആവശ്യമാണ് പി.എം.എ സലാം മുന്നോട്ടുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News