‘കുട്ടിക്കൊരു വീട്’; കൈത്താങ്ങായി കെഎസ്ടിഎ; താക്കോൽ കൈമാറി മന്ത്രി എംബി രാജേഷ്

പാലക്കാട് തൃത്താലയിൽ ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ നിർധന വിദ്യാർത്ഥിക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. തിരുമിറ്റക്കോട് നടന്ന ചടങ്ങിൽ മന്ത്രി എംബി രാജേഷാണ് താക്കോൽ കൈമാറിയത്. വിദ്യാർത്ഥികൾക്ക് സുരക്ഷിമായി പാർക്കാനും പഠിക്കാനും ഒരു ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപക സംഘടനയായ കെഎസ്ടിഎ വീടു നിർമിച്ചു നൽകുന്നത്.

തൃത്താല ഉപജില്ലാ കമ്മറ്റിയാണ് കുട്ടിക്കൊരു വീട് പദ്ധതി പ്രകാരം തിരുമിറ്റക്കോട് പഞ്ചായത്തിലെ വടക്കേ വെള്ളടിക്കുന്നിൽ വീട് നിർമ്മിച്ചത്. ഭവന നിർമ്മാണ കമിറ്റിചെയർമാൻ കെ.പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങൾ മുൻ എംഎൽഎ വി കെ ചന്ദ്രൻ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ, പി പി ഷാജു, ഇഎസ് ശ്രീകല തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here