ധോണിയിൽ വീണ്ടും PT 7 ഇറങ്ങി

ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. പിടി 7നെ പിടികൂടുന്നതിനായി ദൗത്യസംഘം നാളെ പാലക്കാടെത്തും. വനം വകുപ്പ് ചീഫ് വെറ്റിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം സംഘമെത്തുന്നത്. രാത്രി സമയങ്ങളിൽ ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി RRT വിവിധ ടീമുകളായി പട്രോളിംഗ് തുടരുന്നുണ്ട്.

അതേസമയം, PT 7 നെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാളെ മലമ്പുഴ, അകത്തേത്തറ, പുതുപരിയാരം, മുണ്ടൂർ പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ. അവശ്യ സർവീസുകളെയും വാഹന ഗതാഗതത്തെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys