കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം; മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ല: മന്ത്രി വീണാ ജോര്‍ജ്

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്.
കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം ഏറെ ദുഃഖകരമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മരിച്ച കര്‍ഷകന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ അന്വേഷിക്കാന്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഫിസിഷ്യനടക്കമുള്ള സീനിയര്‍ ഡോക്ടര്‍മാരാണ് രോഗിയെ പരിശോധിച്ചത്. വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. 108 ആംബുലന്‍സിലും അടിയന്തര ചികിത്സയ്ക്ക് വേണ്ട സംവിധാനങ്ങളും സാങ്കേതിക വിദഗ്ധരുമുണ്ടായിരുന്നു.

വളരെ ശക്തമായ രക്തസ്രാവം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്. DME നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങളാണ് വിശദീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here