തരൂരിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കമാന്‍ഡിന് താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്

കോണ്‍ഗ്രസിലെ സംഭവവികാസങ്ങളില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി. ശശി തരൂരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുന്നത്. തരൂര്‍ പിരിധി ലംഘിച്ചെന്ന് തന്നെയാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. കെ.പി.പി.സി യോഗത്തിലെ ഉയര്‍ന്ന വിമര്‍ശനങ്ങളടക്കം സൂചിപ്പിച്ചാണ് താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. തരൂരിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന ഗൗരവമുള്ള വിഷയവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതിനിടെ കേരളത്തിലെ സംഭവവികാസങ്ങളില്‍ ഹൈക്കമാന്‍ഡ് അതൃപ്തരാണെന്നാണ് വിവരം. എം.പിമാരുടെ പരസ്യപ്രതികരണത്തിലുള്ള ഹൈക്കമാന്‍ഡിന്റെ അതൃപ്തി താരിഖ് അന്‍വര്‍ ഇവരെ നേരിട്ടറിയിച്ചു. ശശി തരൂരിനെയും മുരളീധരനെയും ഫോണില്‍ വിളിച്ച് താരിഖ് അന്‍വര്‍ രഹസ്യമായി ശാസിക്കുകയായിരുന്നു എന്നാണ് വിവരം. ടി.എന്‍.പ്രതാപനോടും താരിഖ് അന്‍വര്‍ അതൃപ്തി അറിയിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ നടത്തുന്ന പരസ്യപ്രതികരണം ആവര്‍ത്തിക്കരുതെന്നും ഹൈക്കമാന്‍ഡ് താക്കീത് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News