ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍മഞ്ഞും അതിരൂക്ഷം

ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍മഞ്ഞും അതിരൂക്ഷമായി തുടരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 15 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. സ്ഥലത്ത് അടുത്ത രണ്ട് ദിവസം ശക്തമായ ശൈതൃ തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ദില്ലി എന്‍സി ആറില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്.

ഒരിടവേളയ്ക്കു ശേഷം ദില്ലിയിലും സമീപപ്രദേശങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. 2021-ന് ശേഷമുള്ള ജനുവരിയിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപെടുത്തിയത്. 1.4 ഡിഗ്രി സെല്‍ഷ്യസ്. ഇന്ന് താപനില അല്‍പ്പം ഉയര്‍ന്നെങ്കിലും കടുത്ത തണുപ്പിലേയ്ക്കും മൂടല്‍ മഞ്ഞിലേക്കുമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉണര്‍ന്നെണീറ്റത്.

ദില്ലിയിലെ സഫ്ദര്‍ജംഗില്‍ 4.6 ഡിഗ്രി സെല്‍ഷ്യസ് പാലത്തില്‍ 6 ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. രാത്രിയും പുലര്‍ച്ചെയുമാണ് അതിശൈത്യം കൂടുതലായി അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞ് ശക്തമായതോടെ റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി. 15 ട്രെയിനുകള്‍ വൈകി ഓടുന്നതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗര്‍ ഹ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ശീതക്കാറ്റിനെ തുടര്‍ന്ന് താപനില കുറഞ്ഞു. കടുത്ത മൂടല്‍ മഞ്ഞും അനുഭവപ്പെട്ടു. ചണ്ഡിഗര്‍ഹ്, രാജസ്ഥാനിലെ ഉദയ്പൂര്‍, ഉത്തര്‍പ്രദേശിലെ മീററ്റ് എന്നിവിടങ്ങളില്‍ 8-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശൈത്യകാല അവധി നീട്ടി. ഈ മാസം 19 ന് ശേഷം ശൈത്യ തരംഗം കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News