എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം

എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍  നിര്‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍  ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് വരുത്തിയത്. കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി  ബൈലോ പുതുക്കി ഉത്തരവിറക്കിയത്. ക്രിമിനല്‍ കേസുകളില്‍  ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ വരുന്നത് തടയണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ട്രസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ഭേദഗതി വരുത്തണമെന്നായിരുന്നു ജയപ്രകാശിന്റെ വാദം. ട്രസ്റ്റ് സ്വത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി ഇരുന്നാല്‍ കേസ് നടപടികള്‍ കാര്യക്ഷമമായി നടക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. എന്നാല്‍ എസ് എന്‍ ട്രസ്റ്റ് ഭേദഗതിയെ എതിര്‍ത്തു. ക്രിമിനല്‍ കേസുകള്‍ വ്യാജമായി കെട്ടിച്ചമയക്കാന്‍ ഇടയുണ്ടെന്നും , ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു എസ് എന്‍ ട്രസ്റ്റിന്റെ വാദം. എന്നാല്‍ ഈ വാദം ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചില്ല.

ഹര്‍ജിക്കാരന്റെ ആവശ്യപ്രകാരം ബൈലോ ഭേദഗതി ചെയ്യുന്നതായി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍  ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് വരുത്തിയത്. കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയില്‍ മാറ്റം വരുത്തുകയല്ല മറിച്ച് നിയമത്തില്‍ തന്നെ ഭേദഗതി വരുത്തുകയാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടയുള്ളവരെ ലക്ഷ്യമിട്ട് നടത്തിയ നീക്കം വിജയിച്ചത് , എസ് എസ് ട്രസ്റ്റ് ഭരണത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൂചന

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News