‘വിധി തന്നെമാത്രം ബാധിക്കുന്നതല്ല, ട്രസ്റ്റിലെ എല്ലാവര്‍ക്കും ബാധകമാണ്’; വെള്ളാപ്പള്ളി നടേശന്‍

എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയ സാഹചര്യത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. ട്രസ്റ്റിന്റെ ഭരണഘടനയില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരിന്നുവെന്നും വിധി തന്നെമാത്രം ബാധിക്കുന്നതല്ല, മറിച്ച് ട്രസ്റ്റിലെ എല്ലാവര്‍ക്കും ബാധകമാണെന്നും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

പ്രതി ചേര്‍ത്തതുകൊണ്ട് മാത്രം കാര്യമില്ല, ചാര്‍ജ് ഷീറ്റ് കൊടുത്താല്‍ മാത്രമേ വിധിക്ക് പ്രസക്തിയുള്ളൂ എന്നാണ് വിധിയില്‍ പറയുന്നത്. താന്‍ ഇനി സെക്രട്ടറിസ്ഥാനത്തേക്ക് വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം ഇടപെടലുകള്‍ക്ക് പിന്നിലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

SN ട്രസ്റ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് തീരുമാനിച്ചല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

കേസുകളില്‍ ഉള്‍പ്പെട്ടവര്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ് ,ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. മുന്‍ ട്രസ്റ്റ് അംഗം Adv. ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here