ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി

ബസില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയാണ് അറ്റുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചുള്ളിയോട് അഞ്ചാംമൈലില്‍ വച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്.യാത്രയ്ക്കിടെ, ബസില്‍ നിന്ന് പുറത്തേയ്ക്കിട്ട അസ്ലമിന്റെ കൈ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് അസ്ലമിന്റെ കൈ അറ്റുപോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here