ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്ത പാല്‍ നശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്ത പാല്‍ നശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനല്‍കാനും ഭക്ഷ്യസുരക്ഷാ വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.

അഗ്രിസോഫ്റ്റ് ഡെയറി ആന്‍ഡ് അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ക്ഷീരവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ പാല്‍ നശിപ്പിക്കണം. പാല്‍ നശിപ്പിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News