അവതാരകയെ അടിമുടി നോക്കി മുന്‍ മുഖ്യമന്ത്രി; സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴ

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബംഗളുരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ‘നാ നായകി’ കോണ്‍ഫറന്‍സില്‍ സിദ്ധരാമയ്യയ്ക്കുണ്ടായ ഒരു അബദ്ധമാണ് ചര്‍ച്ചാ വിഷയം. പരിപാടിയുടെ മൊത്തം സംഘാടനം വനിതകളായിരുന്നു.

ബംഗളുരുവില്‍ കഴിഞ്ഞ ദിവസം നടന്ന വനിതാ കോണ്‍ഗ്രസ് പരിപാടിക്കിടെ അവതാരകയെ സിദ്ധരാമയ്യ അടിമുടി നോക്കുന്നതാണ് ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പരിപാടിയില്‍ ദീപം തെളിയിക്കാനായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെയും വേദിയിലേക്ക് ക്ഷണിച്ചു.

സിദ്ധരാമയ്യ ദീപം തെളിയിച്ച ശേഷം തിരികെ വേദിയില്‍ നിന്നും പോകുകയും ചെയ്തു. എന്നാല്‍, തിരികെ പോകുന്നതിനിടയില്‍ സിദ്ധരാമയ്യ അവതാരകയെ അടിമുടി നോക്കി നില്‍ക്കുകയായിരുന്നു. സിദ്ധരാമയ്യ പോയശേഷം തനിക്കെന്തെങ്കിലും തെറ്റു പറ്റിയോ എന്ന രീതിയില്‍ അവതാരക നോക്കുന്നതും കാണാം.

സിദ്ധരാമയ്യയുടെ ഈ പെരുമാറ്റം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. സിദ്ധരാമയ്യയുടെ നോട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി കമന്റുകളാണ് വരുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel