സുനിത വധക്കേസ്; ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ; 60,000 രൂപ പിഴ

തിരുവനന്തപുരം സുനിത വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ഭര്‍ത്താവ് ജോയി ആന്റണിയെ(43) ആണ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഭര്‍ത്താവ് ജോയി ഭാര്യ സുനിതയെ മര്‍ദ്ദിച്ച് ബോധരഹിതയാക്കി, തീവെച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. 2013 ആഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സുനിതയും ജോയിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവദിവസം വൈകിട്ട് അഞ്ചു മണിയോടെ സുനിതക്ക് വന്ന ഫോണ്‍കോളിനെച്ചൊല്ലി ജോയി വഴക്കിട്ടു.

തുടര്‍ന്ന്, മണ്‍വെട്ടി കൊണ്ട് സുനിതയെ അടിച്ചു. സുനിത ബോധരഹിതയായി വീടിനകത്ത് വീണപ്പോള്‍ വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. മൃതശരീരം മൂന്നുദിവസം വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച പ്രതി, വസ്ത്രങ്ങളും മറ്റും കത്തിച്ച് കളയുകയും, മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കക്കൂസിന്റെ സെപ്റ്റിക് ടാങ്കിലിട്ട് തെളിവ് നശിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News