ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട കെ എ മാനുലിനെ തിരിച്ചെടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്

തിരുവനന്തപുരം അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ ആയിരിക്കെ പിരിച്ചുവിട്ട കെ എ മാനുവലിനെ തിരികെ സര്‍വീസിലെടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്. സമരവുമായി ബന്ധപ്പെട്ട് ഏജീസ് ഓഫീസില്‍ നിന്നും 2009ലാണ് മാനുവലിനെ പിരിച്ചുവിട്ടത്.

2010ല്‍ പിരിച്ചുവിടല്‍ റദ്ദാക്കി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. 2018ല്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പിരിച്ചുവിടല്‍ റദ്ദാക്കിയതായി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഏജീസ് ഓഫീസിലെ ജീവനക്കാര്‍ ചെയ്യേണ്ട ജോലികള്‍ പുറംകരാര്‍ കൊടുക്കാനുള്ള ശ്രമത്തിനെതിരെ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് അസോസിയേഷന്‍ സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍ അതിനുശേഷം ഓഡിറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന മാനുവലിനെ ഇതേത്തുടര്‍ന്നാണ് കേസില്‍ ഉള്‍പ്പെടുത്തി പിരിച്ചുവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here