വീട് കുത്തിത്തുറന്ന് മോഷണം; 8 ലക്ഷം രൂപയും 32 പവനും മോഷണം പോയി

തിരുവനന്തപുരം അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടന്നു. 8,65,000 രൂപയും 32 പവനും മോഷ്ടിക്കപ്പെട്ടു. ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ രാജി പി.ആറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലും പരിസരത്തും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

ബസില്‍ കയറുന്നതിനിടെ അപകടം; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ബസില്‍ കയറുന്നതിനിടെ താഴെ വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. കുറ്റിക്കാട്ടൂരിലെ സ്‌കൂളില്‍ പിടിഎ മീറ്റിങ് കഴിഞ്ഞ് മടങ്ങിയ രക്ഷിതാവാണ് അപകടത്തില്‍പ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like