മദ്യപിക്കുന്നതിന് വഴക്ക് പറഞ്ഞു; 8 മാസം ഗര്‍ഭിണിയായ ഭാര്യയെ റോഡിയൂടെ ബൈക്കില്‍ കെട്ടി 200 മീറ്റര്‍ വലിച്ചിഴച്ച് ഭര്‍ത്താവ്

സ്ഥിരമായുള്ള മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഗുംഗ്ഛായി ഗ്രാമത്തിലാണ് ഭര്‍ത്താവിന്റെ ക്രൂരത.

ശനിയാഴ്ച വൈകിട്ട് മദ്യപിച്ച് ലക്കുകെട്ട് എത്തിയ റാം ഗോപാലിനെ ഭാര്യ സുമ വഴക്ക് പറയുകയും മദ്യപാനം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അതില്‍ ക്ഷുഭിതനായ റാം ഗോപാല്‍ ഭാര്യയെ 200 മീറ്ററിലധികം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ സുമനെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റാം ഗോപാലിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സുമന്റെ സഹോദരനെത്തി സുമനെ രക്ഷിക്കുകയും ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. റാം ഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പാണ് റാം ഗോപാല്‍ സുമനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.

എന്നാല്‍, പിന്നീടാണ് റാം ഗോപാല്‍ ലഹരിക്ക് അടിമയാണെന്ന് സുമന്‍ മനസിലാക്കിയത്. ഇതിനെത്തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നിരന്തരം അടിയും വഴക്കും ഉണ്ടാകുന്നത് സ്വാഭാവികമായിരുന്നു. സുമനെ ഭര്‍ത്താവ് ആക്രമിക്കുന്ന സമയത്ത് ഇയാളുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു. ഇവര്‍ സുമനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here