റോഡില്‍ കുറുമ്പുകാട്ടി കരടിക്കുട്ടന്മാര്‍; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയ തുറന്നാല്‍ തന്നെ ഇപ്പോള്‍ വൈറല്‍ വീഡിയോകളുടെ ഒരു ബഹളമാണ്. കൗതുകമുണര്‍ത്തുന്നതും രസകരവുമായ വീഡിയോകള്‍ ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. അങ്ങനെയുള്ള നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ കാണാറ്. മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ വീഡിയോകള്‍ ഇതില്‍പ്പെടും.

എന്നാലിപ്പോള്‍ വൈറലാകുന്നത് രസകരവും അതിലേറെ കൗതുകവും നിറഞ്ഞ ഒരു വീഡിയോ ആണ്. ഒരു അമ്മക്കരടിയും നാല് കുഞ്ഞിക്കരടികളുടെയും വീഡിയോയാണിത്. കുഞ്ഞുങ്ങള്‍ എപ്പോഴും കുസൃതികള്‍ കാണിച്ച് നടക്കുന്നവരാണ്. വികൃതികളായ കരടിക്കുട്ടന്മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ പ്രചരിക്കുന്നത്. റോഡില്‍ ട്രാഫിക്ക് ഉണ്ടാക്കി കളിക്കുന്ന അമ്മക്കരടിയുടെയും കുഞ്ഞുങ്ങളുടെയും ഈ വീഡിയോ ചെറിയ ചിരിയോടെയല്ലാതെ കണ്ടിരിക്കാന്‍ സാധിക്കില്ല.

തന്റെ കുഞ്ഞുങ്ങളെ റോഡിനപ്പുറത്ത് എത്തിക്കാന്‍ ശ്രമിക്കുന്ന അമ്മക്കരടിയെ വീഡിയോയില്‍ കാണാന്‍ കഴിയും. ഓരോരുത്തരെയായി റോഡിനപ്പുറം എത്തിക്കാന്‍ അമ്മക്കരടി ശ്രമിക്കുകയാണ്. എന്നാല്‍, അതിന് അമ്മക്കരടി നല്ലതുപോലെ കഷ്ടപ്പെടുന്നുണ്ട്. കാരണം, ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകുന്ന സ്വഭാവമാണ് എല്ലാത്തിനും. ഒരാളെ റോഡിനപ്പുറം എത്തിച്ചതും പിന്നാലെ രണ്ട് പേര്‍ കൂടി അങ്ങെത്തി. എന്നാല്‍ നാലാമനെ എത്തിക്കാന്‍ അമ്മക്കരടി തിരിച്ചുവന്നപ്പോഴേക്കും അമ്മയുടെ പുറകെ ഒരാള്‍ തിരിച്ചെത്തി. ഇവരുടെ റോഡ് മുറിച്ചുകടക്കലിന് സഹായകമായി ആളുകളുമുണ്ട്. വാഹനങ്ങള്‍ നിര്‍ത്തി എല്ലാവരും ഇവര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like