ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. ധോണി സ്വദേശി മണിയുടെ വീടിന്റെ മതിലാണ് തകര്‍ത്തത്. നെല്‍കൃഷിയും നശിപ്പിച്ചു.

രാത്രി 11.30ഓടെ ഒറ്റയാനായി കാടിറങ്ങിയ കൊമ്പന്‍ വരകുളത്ത് വീടിന്റെ മതില്‍ തകര്‍ത്തു. വിവരമറിഞ്ഞ ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി കൊമ്പനെ തുരത്തി. ഒരുമണിയ്ക്കൂറിനകം അരക്കിലോമീറ്റര്‍ മാറി നെല്‍പ്പാടത്തിറങ്ങി നാശമുണ്ടാക്കി. പുലര്‍ച്ചെയോടെ കാടുകയറി. ധോണിയിലെ വനാതിര്‍ത്തില്‍ ഏഴുകാട്ടാനകളാണ് രണ്ടു സംഘങ്ങളായി തമ്പടിച്ചിരിക്കുന്നത്. കൂട്ടത്തിലെ കൂടുതല്‍ ശല്യക്കാരനായ പിടി ഏഴാമനെ മയക്കുവെടി വെയ്ക്കുന്നതിനായി 26 അംഗ ദൗത്യ സംഘം വയനാട്ടില്‍നിന്ന് ഇന്നു പാലക്കാട്ടേക്കെത്തും.

നാളെ രാവിലെ വനം വകുപ്പ് ചീഫ് വെറ്റിനറി ഓഫിസര്‍ അരുണ്‍ സഖറിയയും ധോണിയിലെത്തും. തുടര്‍ന്ന് അവലോകനയോഗത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. വെള്ളിയാഴ്ചയോടെ കൊമ്പനെ കൂട്ടിലാക്കാമെന്നാണ് കണക്കുകൂട്ടുന്നത്. വനാതിര്‍ത്തിയുമായി അകലമില്ലാത്ത ധോണിയില്‍ എട്ടുവര്‍ഷത്തോളമായി കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുകയാണ്. ഒന്നര വര്‍ഷമായി ധോണിയുടെ ഉറക്കം കെടുത്തുന്ന പിടി ഏഴാമനെ തളച്ചാല്‍ താല്‍ക്കാലിക ആശ്വാസമാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News