കോട്ടയത്ത് അന്യസംസ്ഥാനക്കാരായ ദമ്പതികളെ ആക്രമിച്ച നാലംഗ സംഘം പിടിയിൽ

പ​​ശ്ചി​​മ​​ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​മ്പ​​തി​​ക​​ളെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു​ക​​യ​​റി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കേ​​സി​​ല്‍ 4 യുവാക്കൾ അ​​റ​​സ്റ്റിൽ.ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ള്‍ വി​​റ്റു ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തു​​ന്ന പ​​ശ്ചി​​മ​​ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​മ്പ​​തി​​ക​​ളെ​​യാ​​ണ് ഇവർ ആ​​ക്ര​​മി​​ച്ച​​ത്. ദമ്പ​​തി​​ക​​ള്‍ താ​​മ​​സി​​ക്കു​​ന്ന വാടക വീ​​ടി​​ന് സ​​മീ​​പ​​ത്തി​​രു​​ന്ന പ്ര​​തി​​ക​​ള്‍ മ​​ദ്യ​​പി​​ച്ച് ബ​​ഹ​​ളം വെച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കോ​​ട്ട​​യം വെ​​സ്റ്റ് പൊലീസാണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

പ്രതികൾ മദ്യപിച്ച് ബഹളം വെച്ചത് ദമ്പതികൾ വീ​​ട്ടു​​ട​​മ​​സ്ഥ​​നെ അ​​റി​​യി​​ച്ച ​​വി​​രോ​​ധം മൂ​​ലം പ്ര​​തി​​ക​​ള്‍ ദ​​മ്പ​​തി​​ക​​ളു​​ടെ വീ​​ട്ടി​​ലെ​​ത്തി അസഭ്യം പറയുകയും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. അതിന് ശേഷം രാ​​ത്രി​​യി​​ല്‍ വീ​​ണ്ടും ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു.

വാ​​ക്ക​​ത്തി​​യും ക​​ല്ലു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് വീടിൻ്റെ ജ​​ന​​ല്‍ ചി​​ല്ലു​​ക​​ള്‍ ത​​ല്ലി​ത്ത​​ക​​ര്‍​ത്ത നാലംഗ സംഘം വീ​​ട്ടി​​ലെ ഫ​​ര്‍​ണി​​ച്ച​​റു​​ക​​ള്‍​ നശിപ്പിക്കുകയും ചെയ്തു.തുടർന്ന് ഇത് തടയാൻ ശ്രമിച്ച ദ​​മ്പ​​തി​​ക​​ളെ യുവാക്കൾ ക​​ല്ലു​​കൊ​​ണ്ട് ഇ​​ടി​​ക്കു​​ക​​ മ​​ര്‍ദ്ദിക്കു​​ക​​യും, ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ള്‍ തീ​​യി​​ട്ടു ന​​ശി​​പ്പി​​ക്കു​​കയും ചെയ്തു.

വേ​​ളൂ​​ര്‍ മാ​​ണി​​ക്കു​​ന്നം ഭാ​​ഗ​​ത്ത് പു​​തു​​വാ​​ക്ക​​ല്‍ അ​​ന്‍​ജി​​ത്ത് പി.​ ​അ​​നി​​ല്‍ (22), തി​​രു​​വാ​​തു​​ക്ക​​ല്‍ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന താ​​ഴ​​ത്ത​​ങ്ങാ​​ടി പ​​ള്ളി​​ക്കോ​​ണം കാ​​വു​​ങ്ക​​ല്‍ പ​​റ​​മ്പി​​ല്‍ എ​​സ്. സൂ​​ര്യ​​ന്‍ (23), വേ​​ളൂ​​ര്‍ എ​​സ്എ​​ന്‍​ഡി​​പി ശ്മ​​ശാ​​നം ഭാ​​ഗ​​ത്ത് പ​​ന​​ച്ചി​​ത്ത​​റ വി​​പി​​ന്‍ ജോ​​സ​​ഫ് ഫി​​ലി​​പ്പ് (22), വേ​​ളൂ​​ര്‍ ബി​​എ​​സ്എ​​ന്‍​എ​​ല്‍ ഓ​​ഫീ​​സി​​ന് സ​​മീ​​പം പു​​റ​​ക്ക​​ട​​മാ​​ലി​​യി​​ല്‍ പി.​​എ. ആ​​ദി​​ഷ് (20) എ​​ന്നി​​വ​​രെ​​യാ​​ണ് ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like