അഭിപ്രായ വ്യത്യാസം മാറ്റി വെച്ച് ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കാൻ ചൈന തയ്യാറാകണം

ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഇന്ത്യയുടെ വാക്സിനുകൾ ഉപയോഗിക്കുന്നത് ചൈനക്ക് ഗുണം ചെയ്യുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനവല്ല.ചൈനയുമായി ചർച്ചയ്ക്ക് ശ്രമിക്കുകയാണ്.രാഷ്ട്രീയ വ്യത്യാസങ്ങളും മറ്റ് പ്രശ്നങ്ങളും ആശങ്കകളും മാറ്റിവെച്ച് വിദേശ രാജ്യങ്ങളുടെ വാക്സിൻ എടുക്കാൻ തയ്യാറാവണമെന്നാണ് ചൈനയോട് ആവശ്യപ്പെടാനുള്ളതെന്നും പൂനവല്ല വ്യക്തമാക്കി.

കൊവോവാക്സ്, കൊവിഷീൽഡ് എന്നീ രണ്ട് വാക്സിനുകളും ചൈനക്ക് എത്തിക്കാൻ ഇന്ത്യ തയ്യാറാണ്. രോഗവ്യാപനത്തിൽ നിന്ന് ചൈന കരകയറുന്നത് ലോകരാജ്യങ്ങളെ സംബന്ധിച്ച് നല്ലതാണ്. അതിനായി വാക്സിൻ നിക്ഷേപത്തിലേക്കും വിതരണത്തിലേക്കും ചൈന ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പൂനവല്ല അഭ്യർത്ഥിച്ചു.ചൈനയ്ക്ക് ലഭിച്ച വാക്സിൻറെ ഫലപ്രാപ്തി കുറവായിരിക്കാം. അതായിരിക്കാം രാജ്യത്ത് വീണ്ടും രോഗം വ്യാപിക്കുന്നത് എന്നും പൂനവല്ല കൂട്ടിച്ചേർത്തു.

എന്നാൽ ഏതു വഴി സ്വീകരിക്കണമെന്നത് ചൈനയുടെ താൽപര്യമാണ്. ഇതല്ലെങ്കിൽ മറ്റൊരു വഴി , ചൈന എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പൂനവല്ല പറഞ്ഞു. ചൈന ഔദ്യോഗികമായി വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് സൂചന.

കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെ കൊവോവാക്സ് ഫലപ്രദമായ വാക്സിനാണെന്ന് തെളിയിക്കപ്പെട്ടതാണ്. അതിൻറെ പ്രതികരണം കൊവിഷീൽഡിനേക്കാൾ രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണ്. ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ആദ്യമായി അവതരിപ്പിച്ച രണ്ട് വാക്സിനുകളിൽ ഒന്നാണ് കൊവോവാക്സിൻ.പുതിയ വാക്‌സിന് ഏകദേശം 200-300 രൂപ വിലവരും. കോവിൻ ആപ്പിൽ ഉടൻ തന്നെ വാക്സിൻ ലഭ്യമാകുമെന്നും പൂനവല്ല പറഞ്ഞു.

എസ്ഐഐ, മലേറിയ വാക്സിൻ സംബന്ധിച്ച ഡാറ്റ ലോകാരോഗ്യ സംഘടനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 77 ശതമാനത്തിലധികം കേസുകളിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. 2023 അവസാനത്തോടെ ആഫ്രിക്കയിൽ വാക്സിൻ പുറത്തിറക്കാൻ കഴിയുമെന്നും പൂനവല്ല അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News