കൊടുങ്ങല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ വിളയാട്ടം

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ വിളയാട്ടം. എസ്.ഐയെ ആക്രമിച്ചു, ചില്ല് ഭിത്തി അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

നഗരത്തിലെ അശ്വതി ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് രഞ്ജിത്ത് (37),  വികാസ് (35) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച ഇവര്‍ കസേര കൊണ്ട് സ്റ്റേഷന്റെ അകത്തുള്ള മുറിയുടെ ചില്ലുകൊണ്ടുള്ള ഭിത്തി അടിച്ചു തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച എസ്.ഐ കെ. അജിത്തിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ എസ്.ഐയുടെ കൈക്ക് പരുക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News