ബസില്‍ നിന്ന് വീട്ടമ്മ വീണതില്‍ നടപടി; ബസ് പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ ടി ഒ ശുപാര്‍ശ

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബസില്‍ നിന്ന് വീട്ടമ്മ വീണതില്‍ നടപടിയുമായി ഗതാഗത വകുപ്പ്. ബസ് പെര്‍മിറ്റ് റദ്ദാക്കാന്‍ ഞഠഛ ശുപാര്‍ശ നല്‍കി. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബസില്‍ കയറുന്നതിനിടെ താഴെവീണ വീട്ടമ്മ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

അശ്രദ്ധയോടെ ബസ് മുന്നോട്ട് എടുത്തതിനാണ് ഗതാഗത വകുപ്പിന്റെ നടപടി. കോഴിക്കോട് – മാവൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനാണ് RTO ശുപാര്‍ശ. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണം. ബസ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. മാവൂര്‍ കല്‍പ്പള്ളി സ്വദേശിനി തസ്റീനയാണ് ബസില്‍ കയറുന്നതിനിടെ താഴെവീണത്. മകളുടെ സ്‌കൂളില്‍ പി ടി എ മീറ്റിങ് കഴിഞ്ഞ് മടങ്ങവെ കുറ്റിക്കാട്ടൂരില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. കയറുന്നതിനു മുമ്പേ ബസ് എടുത്തതോടെ താഴെവീഴുകയയായിരുന്നുവെന്ന് തസ്റീന പറഞ്ഞു.

താഴെവീണ തസ്റീന അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതോടെ, ഡ്രൈവര്‍ ബസ് നിര്‍ത്തി. സമൂഹ മാധ്യമങ്ങളില്‍ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി, നടപടി സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News