മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഉച്ചയ്ക്ക് 2:30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ നിര്‍ണായകമായ മൂന്ന് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയ ശേഷമാണ് തീയതി പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നത്. വരുന്ന മാര്‍ച്ചില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ കാലാവധി അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് 2:30നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപനത്തിനായുള്ള വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.

ത്രിപുരയില്‍ ആഖജ കജഎഠ സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. ത്രിപുരയില്‍ ബിജെപി ഭരണ വിരുദ്ധ വികാരം നല്ലതു പോലെയുണ്ട്. അത് മറികടക്കാനായി ബിജെപി മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചെങ്കിലും പൂര്‍ണ വിജയം കൈവരിക്കാനായില്ല. ഒപ്പം സിപിഐഎമ്മിന്റെ ജനകീയ പ്രവര്‍ത്തനങ്ങളും ഇവിടെ ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു. സിപിഐഎമ്മിന് ആഴത്തില്‍ വേരുറപ്പുള്ള ത്രിപുര ബിജെപിയുടെ കയ്യില്‍ നിന്നും തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി.

മതേതര ജനാധിപത്യ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയും ജനകീയ പ്രശ്നങ്ങളിലേക്ക് പാര്‍ട്ടി ഇറങ്ങിച്ചെന്നുമാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. അതേസമയം മേഘാലയയില്‍ ആഖജ യും ചജജ യും തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ പരസ്പരം മത്സരിക്കുന്നതിനാണ് തയാറെടുക്കുന്നത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇവിടെ ആഖജ ക്കും ചജജ ക്കും എതിരെ ശക്തമായി നിലകൊളളുന്നു. പാര്‍ട്ടി എംഎല്‍എമാര്‍ തൃണമുല്‍ കോണ്‍ഗ്രസിലേക്ക് പോയത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ക്ഷീണമാണ്. നാഗാലാന്റിലാകട്ടെ പേരിനൊരു പ്രതിപക്ഷം പോലുമില്ല. ചഉജജ ആഖജ സഖ്യം അധികാര തുടര്‍ച്ചയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here