വയനാട്ടില്‍ അജ്ഞാത വന്യമൃഗം ആടിനെ കൊന്നു

വയനാട് മാനന്തവാടി കല്ലുമൊട്ടംകുന്നില്‍ വന്യമൃഗം ആടിനെ കൊന്നു. പ്രദേശവാസിയായ ബിജുവിന്റെ ഒരു വയസുള്ള ആടിനെയാണ് കൊന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

തൊഴുത്തിന് പുറത്ത് കെട്ടിയിരുന്ന ആടാണ് വന്യജീവി ആക്രമണത്തില്‍ ചത്തത്. സമീപത്ത് കന്നുകാലികള്‍ ഉണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല.
വനപാലകരും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. കടുവയാണോ ആടിനെ ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. വനത്തോട് ചേര്‍ന്ന മേഖലയാണിത്.

തൊട്ടടുത്തുള്ള മാനന്തവാടി പിലാക്കാവില്‍ പശുവിനെ കൊന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കടുവ ഭീതിയുള്ള അമ്പലവയല്‍ പൊന്മുടി കോട്ടയിലും ജാഗ്രത തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News