ആക്രമണമാര്‍ച്ചുമായി യൂത്ത് ലീഗ്; ഗതികെട്ട് തിരിച്ചടിച്ച് പൊലീസ്

മുസ്ലിം ലീഗിന്റെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പൊലീസിന് നേരെ ബോധപൂര്‍വ്വം ആക്രമണം. ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്ന പേരില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പൊലീസിനെ പ്രകോപിച്ചായിരുന്നു അരങ്ങേറിയത്. ഇഷ്ടിക കഷ്ണങ്ങള്‍, കോണ്‍ക്രീറ്റ് ചീള്, പ്ലാസ്റ്റിക്ക് പൈപ്പ് കമ്പുകള്‍ തുടങ്ങിയ സാധനങ്ങളുമായി എത്തിയ ഒരു സംഘം പ്രവര്‍ത്തകര്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. തുടക്കത്തില്‍ സംയമനം പാലിച്ച പൊലീസ് ഗത്യന്തരമില്ലാതെ അക്രമത്തെ പ്രതിരോധിച്ചു.പൊലീസിന് നേരെ കല്ലും കമ്പും വലിച്ചെറിഞ്ഞതോടെ പൊലീസ് ശക്തമായി തിരിച്ചടിച്ചു.

അക്രമികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുംയും ചെയ്തു. അതുകൊണ്ടൊന്നും പിരിഞ്ഞ് പോകാതെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ കല്ലേറടക്കമുള്ള അക്രമം തുടരുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറിയില്ല. ഇതോടെ പൊലീസ് ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും കയ്യേറ്റമുണ്ടായി.സമീപത്തെ കടകള്‍ക്ക് നേരെയും യൂത്ത് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. കണ്ണീര്‍വാതക പ്രയോഗത്തില്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടായ വഴിയാത്രക്കാരെയും പൊലീസ്സ് വാഹനത്തില്‍ ആശുപത്രിലേക്ക് മാറ്റി.

അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. രാവിലെ 10ന് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സെക്രട്ടേറിയറ്റിന് അക്രമത്തില്‍ കലാശിക്കുകയായിരുന്നു . പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.മാര്‍ച്ചില്‍ പൊലീസ് നടത്തിയത് നരനായാട്ടാണ് എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News