ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് യുക്രൈന്‍ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു

യുക്രൈനിന്റെ തലസ്ഥാനമായ കീവിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 18 പേര്‍ കൊല്ലപ്പെട്ടു.  യുക്രൈന്‍ ആഭ്യന്തര മന്ത്രിയും രണ്ടു കുട്ടികളും ഉള്‍പ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്.

യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്ട്രിസ്‌കിയും ആഭ്യന്തരമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അപകടത്തില്‍ മരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകടത്തില്‍ പരുക്കേറ്റ പതിനഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമല്ല. ഒരു കിന്റര്‍ ഗാര്‍ട്ടനു സമീപത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും സഹായവും നല്‍കിയിട്ടുണ്ടെന്നും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News