ജനാധിപത്യത്തിന് ബിജെപി ഭീഷണി: മുഖ്യമന്ത്രി

ജനാധിപത്യത്തിന് ബിജെപി ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷ് അനുകൂലികളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അവര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുന്നുവെന്നും അദ്ദേഹം ഖമ്മത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ സംസാരിക്കവെ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്നു. ഇതര സര്‍ക്കാരുകളെ ബിജെപി ബുദ്ധിമുട്ടിക്കുകയാണ്. അവര്‍ ഗവര്‍ണറുടെ ഓഫീസിനെ ദുരുപയോഗം ചെയ്യുന്നു. ജുഡീഷ്യറിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ ഫെഡറലിസം മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വര്‍ഗീയ ധ്രുവീകരണമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്ന കരാറുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തെ കേന്ദ്രം തകര്‍ക്കുന്നു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്രം നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഖമ്മത്ത് പ്രതിപക്ഷപാര്‍ട്ടികളുടെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here