വയനാട്‌ കല്ലുമൊട്ടംകുന്നില്‍ ആടിനെ കൊന്നത് ‘കടുവ’യല്ല ; വെറ്ററിനറി സർജന്റെ റിപ്പോർട്ട് പുറത്ത്

വയനാട്‌ മാനന്തവാടി കല്ലുമൊട്ടംകുന്നില്‍ ആടിനെ കൊന്ന വന്യമൃഗം കടുവയല്ലെന്ന് വിവരം. കാട്ടിമൂല വെറ്ററിനറി സര്‍ജന്‍ ഫൈസല്‍ മുഹമ്മദിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബേഗൂര്‍ വനം വകുപ്പ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമിച്ച വന്യമൃഗം കടുവയോ, പുലിയോ പോലുള്ള വലിയ മൃഗമല്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ പ്രദേശത്ത് കടുവാ ഭീതി തുടരുകയാണ്. ഇതിനിടെ കണിയാരം പരിസരത്ത് ഉള്‍പ്പെടെ കടുവയെ ചിലര്‍ കണ്ടതായുള്ള സൂചനകളും വ്യാപകമായി പരന്നതും ആശങ്കക്കിടയാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു വയനാട് മാനന്തവാടി കല്ലുമൊട്ടംകുന്നില്‍ പ്രദേശവാസിയായ ബിജുവിന്റെ ഒരു വയസുള്ള ആട് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തൊഴുത്തിന് പുറത്ത് കെട്ടിയിരുന്ന ആടാണ് ആക്രമണത്തിന് ഇരയായത്. അതേസമയം, തൊട്ടടുത്തുള്ള മാനന്തവാടി പിലാക്കാവില്‍ പശുവിനെ കൊന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കടുവ ഭീതിയുള്ള അമ്പലവയല്‍ പൊന്മുടി കോട്ടയിലും ജാഗ്രത തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here