മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് പൊതുസ്ഥലത്ത് പ്രാകൃത ശിക്ഷാ രീതികള്‍ നടപ്പിലാക്കി താലിബാന്‍. ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നതിന് പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടിയിരിക്കുകയാണ് താലിബാന്‍ ഭരണകൂടം.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്. പൊതു സ്ഥലത്ത് ശിക്ഷ നടപ്പാക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന ശക്തമായി രംഗത്തെത്തി. താലിബാനില്‍ ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണം ഉയരുന്നുണ്ട്.
അതേസമയം അഫ്ഗാനിസ്ഥാനിലെ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ രൂപത്തിലുള്ള ബൊമ്മകളുടെ മുഖം മറച്ച് താലിബാന്‍ ഭരണകൂടം വാര്‍ത്തളില്‍ ഇടം നേടിയിരുന്നു. രാജ്യത്തെ വസ്ത്രവ്യാപാരശാലകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ത്രീരൂപത്തിലുള്ള ബൊമ്മകളിലാണ് പുതിയ പരിഷ്‌ക്കാരം. സ്ത്രീരൂപമാണ് എന്ന കാരണം ചൂണ്ടിക്കാട്ടി തുണി കൊണ്ടും ചാക്ക് കൊണ്ടും അലുമിനീയം ഫോയില്‍ കൊണ്ടുമാണ് ബൊമ്മകളുടെ മുഖം മൂടിയത്.
തുടക്കത്തില്‍ ബൊമ്മകള്‍ പൂര്‍ണ്ണമായും മൂടി ഈടുകയായിരുന്നു. എന്നാല്‍ ഇത്തരം പരിഷ്‌ക്കാരങ്ങള്‍ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുമായി കടയുടമകള്‍ ഉയര്‍ത്തിയതോടെ ബൊമ്മകളുടെ മുഖം മാത്രം മറച്ചാല്‍ മതിയെന്ന നിലപാട് താലിബാന്‍ ഭരണകൂടം സ്വീകരിക്കുകയായിരുന്നു.
വിഗ്രഹ ആരാധന ഇസ്ലാമില്‍ നിഷിദ്ധമാണെന്ന വാദമുയര്‍ത്തിയായിരുന്നു ഇത്തരം പരിഷ്‌ക്കാരം നടപ്പാക്കിയതിന് പിന്നില്‍.അതുകൂടാതെ അന്യ സ്ത്രീകളെ നോക്കുന്നത് തെറ്റാണ് എന്നും ഇസ്ലാമിക ശാസനത്തില്‍ പറയുന്നു. കടകളിലെ സ്ത്രീ ബൊമ്മകളെ നോക്കി നില്‍ക്കുന്നത് ശരിഅത്ത് നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടി ഇസ്ലാമിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയം ഉത്തരവും ഇറക്കിയിരുന്നു. ഈ നിര്‍ദ്ദേശത്തിനാണ് വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി വരുത്തിയിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.