ശബരിമലയില്‍ തീര്‍ത്ഥാടകരോട് അപമര്യാദയായി പെരുമാറിയ സംഭവം; ജീവനക്കാരനെതിരെ തുടര്‍നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

ശബരിമലയില്‍ തീര്‍ത്ഥാടകരോട് അപമര്യാദയായി പെരുമാറിയ ദേവസ്വം ജീവനക്കാരനെതിരെ വകുപ്പുതലത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ.അനന്തഗോപന്‍. ഇയാളെ ജോലിയില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷം തുടരന്വേഷണം നടത്തുമെന്നും അദ്ദേഹം ആലുവയില്‍ പറഞ്ഞു. ബഫര്‍ സോണ്‍ ശബരിമലയെ ബാധിക്കില്ലന്നും നിലയ്ക്കലില്‍ ബാധിക്കാന്‍ സാധ്യതയുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദേവസ്വം ഗാര്‍ഡ് തീര്‍ത്ഥാടകരെ തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് പരാതി ഉന്നയിച്ചത്. ഇതിന് പിന്നാലെ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here