കോണ്‍ഗ്രസ് നേതാവ് പ്രതാപചന്ദ്രന്റെ മരണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മക്കള്‍

പ്രതാപചന്ദ്രന്റെ മരണത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തങ്ങളുടെ അച്ഛന്റെ മരണം മാനസിക പീഡനത്തെ തുടര്‍ന്നാണെന്നും പീഡിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളാണന്നും പരാതിയില്‍ പറയുന്നു. ഡിജിപിക്ക് നല്‍കിയ പരാതി പിന്‍വലിച്ചത് കെ.സുധാകരന്റെ സമ്മര്‍ദ്ദം മൂലമാണെന്നും പ്രതാപചന്ദ്രന്റെ മക്കള്‍ പറഞ്ഞു.

അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സുധാകരന്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍, തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നും മക്കള്‍ വ്യക്തമാക്കി. മരണത്തെക്കുറിച്ച് അന്വേഷിക്കണം നടത്തണമെന്നും തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും മക്കള്‍ കത്തില്‍ പറയുന്നു. പരാതിയുടെ പകര്‍പ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News