അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നു: മുഖ്യമന്ത്രി

അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് മാധ്യമധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഇങ്കിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങളെ നിര്‍ബന്ധിക്കുകയാണ്. ഇതിന്റെ ഭാഗമായി യഥാര്‍ത്ഥ വാര്‍ത്തകളല്ല ജനങ്ങളില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനിയുടെ പ്രസക്തി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞ കാലമാണിത്. ദേശാഭിമാനി സിപിഐ എം മുഖപത്രമാണെങ്കിലും പൊതുവര്‍ത്തമാന പത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് നല്ല രീതിയില്‍ ആശ്രയിക്കാവുന്ന പത്രമായി ദേശാഭിമാനി ഉയര്‍ന്നു. അതിനാല്‍, ദേശാഭിമാനിയുടെ ചുമതലയും ഉത്തരവാദിത്തവും വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരിവര്‍ഗത്തിന്റെ തെറ്റായ കാര്യത്തെ തുറന്നുകാട്ടേണ്ടതുണ്ട്. എല്ലാ കാലത്തും ന്യൂനപക്ഷ താല്പര്യം ഉയര്‍ത്തിക്കാട്ടാന്‍ ദേശാഭിമാനിക്ക് കഴിഞ്ഞെന്നും ദേശാഭിമാനി മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്ന പത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയുടെ 80-ാം വാര്‍ഷിക സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News