ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍

അഴിമതി ആരോപണത്തില്‍ ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍. ദേശീയ വിമാനക്കമ്പനിയുടെ വിമാനം വിറ്റെന്ന സംശയത്തെത്തുടര്‍ന്ന് റുസ്ലാന്‍ ഒബിയാങ് എന്‍സുയെ അറസ്റ്റുചെയ്ത് വീട്ടുതടങ്കലിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ ദേശീയ കമ്പനിയുടെ എടിആര്‍ 72-500 വിമാനം കാണാതായത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചിരുന്നു. സീബ ഇന്റര്‍നാഷണല്‍ എയര്‍ലൈനിന്റെ മുന്‍ ഡയറക്ടര്‍ റസ്ലാന്‍ ഒബിയാങ് എന്‍സു, കമ്പനി ബോര്‍ഡിന്റെ അനുമതിയില്ലാതെ ATR72-500 ഒരു സ്പാനിഷ് കമ്പനിക്ക് വിറ്റതായി അധികൃതര്‍ കണ്ടെത്തി.

വിറ്റുകിട്ടിയ പണം എന്‍സു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും ആരോപണമുണ്ട്. എന്നാല്‍, ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ വീട്ടുതടങ്കലില്‍ കഴിയുന്ന എന്‍സുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. വൈസ് പ്രസിഡന്റും അദ്ദേഹത്തിന്റെ അര്‍ധസഹോദരനും പ്രസിഡന്റ് ടിയോഡോറോ എന്‍ഗ്യുമ ഒബിയാങ് മാംഗുവിന്റെ മക്കളാണ്. 43 വര്‍ഷം അധികാരത്തിലിരുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായിരുന്ന വ്യക്തി കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News