മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ സിനിമാസ്വാദകരുടെ മനം കവരുന്നത്. അനുരാഗമധുചഷകം പോലെ എന്ന ഗാനത്തിന്റെ പുനരാവിഷ്‌കാരമാണ് ഇത്. 59 വര്‍ഷത്തിനു ഇപ്പുറമാണ് ഗാനം പുതു രൂപത്തില്‍ മലയാളി സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടും എത്തുന്നത്.
എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ നീലവെളിച്ചത്തെ ആസ്പദമാക്കി 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് നീലവെളിച്ചത്തിനുവേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്നത്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത്. എസ് ജാനകി ആലപിച്ച ആദ്യ ഗാനത്തിന്റെ പുതിയ രൂപം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്.
ചിത്രത്തിലെ നായികയായ റിമ കല്ലിങ്കലിന്റെ പിറന്നാള്‍ ദിനത്തിലാണ് ഗാനം പുറത്തെത്തിയത്. ഗാനത്തിനൊപ്പം റിമയുടെ മനോഹര നൃത്തവുമുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ ചിത്രമാണ് ഭാര്‍ഗവീനിലയം. ചിത്രം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വരുന്നത്. ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.