ഭക്ഷ്യവിഷബാധ; മജ്ലിസ് ഹോട്ടലിലെ ചീഫ് കുക്ക് റിമാന്‍ഡില്‍

എറണാകുളം പറവൂരില്‍ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍, അറസ്റ്റിലായ മജ്ലിസ് ഹോട്ടലിലെ ചീഫ് കുക്ക് റിമാന്‍ഡില്‍. ചെറായിയില്‍ താമസിക്കുന്ന കാസര്‍ക്കോഡ് സ്വദേശി അസൈനാറിനെ നോര്‍ത്ത് പറവൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം മജ്ലിസ് ഹോട്ടല്‍ ഉടമയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പറവൂര്‍ വെടിമറ സ്വദേശിയും ഹോട്ടല്‍ ലൈസന്‍സിയുമായ മുഹമ്മദ് സിയാദ് ഉള്‍ഹഖ് ഒളിവിലാണ്. മുഹമ്മദ് സിയാദ് അടക്കം എട്ടുപേരാണ് ഹോട്ടലിന്റെ പാര്‍ട്ണര്‍മാര്‍.

ഇതിനിടെ ജില്ലയില്‍ ഇന്നും വിവിധ ഹോട്ടലുകളിലായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുകയാണ്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിയോട് ഹൈക്കോടതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെന്ന് രണ്ടാഴ്ച്ചയ്ക്കകം അറിയിക്കാനാണ് നിര്‍ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here