യുഎഇയിലെ വിദ്യാര്‍ത്ഥികളെ ഭാവിയുടെ കായിക താരങ്ങളായി വളര്‍ത്താന്‍ യുഎഇ കായിക മന്ത്രാലയം രൂപം നല്‍കിയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ സ്‌കൂള്‍ ആന്‍ഡ് യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള മെഡ്‌കെയര്‍ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തു.
ദുബായിലെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഷെയ്ക് സുഹൈല്‍ ബിന്‍ ബുത്തി അല്‍ മക്തും ഷാര്‍ജയിലെ മെഡ്‌കെയര്‍ ആശുപത്രിയെ ഫെഡറേഷന്റെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തുവെന്ന് പ്രഖ്യാപിച്ചു.
നിലവില്‍ യുഎഇ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ കീഴില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ കായികയിനങ്ങളില്‍ പരിശീലനം നടത്തുന്നുണ്ട്. ആരോഗ്യ പങ്കാളി എന്ന നിലയില്‍ ഇവരുടെ കായികശേഷി വര്‍ധിപ്പിക്കുക, ആരോഗ്യപരിചരണം ഉറപ്പാക്കുക തുടങ്ങിയവയാണ് മെഡ്‌കെയറിന്റെ ചുമതലകള്‍.
ഇതിനായി ഷാര്‍ജ മെഡ്‌കെയര്‍ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണമായും സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ വേണ്ടി പ്രവര്‍ത്തിക്കും. ഇവര്‍ കായികപരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുകയും, ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യും.
യുഎഇ സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പുകളുടെയും, മത്സരങ്ങളുടെയും, ടൂര്‍ണമെന്റുകളുടെയും മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതും ഷാര്‍ജയിലെ മെഡ്‌കെയര്‍ ആശുപത്രിയുടെ ചുമതലയാണ്.
‘കായിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന യുവതലമുറയുടെ ഉന്നമനത്തിനായി സമൂഹത്തിലെ വിവിധ മേഖലയില്‍ പ്രാവീണ്യമുള്ള സ്ഥാപനങ്ങളുമായി സ്‌പോര്‍ട്ട്‌സ് ഫെഡറേഷന്‍ സഹകരിച്ചുവരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് മെഡ്‌കെയര്‍ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്തത്.
കായിക മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് ഇത്തരം സഹകരണങ്ങള്‍ സഹായിക്കുമെന്നു ഫെഡറേഷന്റെ സെക്രട്ടറി ജനറല്‍ ഹിസ് എക്‌സലന്‍സി ഷെയ്ഖ് സുഹൈല്‍ ബിന്‍ ബുത്തി അല്‍ മക്തും പറഞ്ഞു. മെഡ്‌കെയര്‍ ആശുപത്രിയെ ആരോഗ്യ പങ്കാളിയായി തെരഞ്ഞെടുത്ത യുഎഇ ഫെഡറേഷനോട് നന്ദി അറിയിക്കുന്നതായി യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലീനിക്‌സ് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.