ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലെ സാധനങ്ങൾ ലേലത്തിലൂടെ വിറ്റഴിച്ച് ഇലോൺ മസ്ക്.ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ തുടങ്ങി അടുക്കള സാമഗ്രികൾ ഉൾപ്പെടെ 631 ഇനങ്ങളാണ് ഓൺലൈൻ ലേലത്തിലൂടെ വിറ്റതെന്നാണ് റിപ്പോർട്ടുകൾ.
ഹെറിറ്റേജ് ഗ്ലോബൽ പാർട്ണേഴ്സ് ഇങ്കാണ് ലേലം സംഘടിപ്പിച്ചത്. 27 മണിക്കൂർ നീണ്ടുനിന്ന ലേലത്തിലൂടെ മസ്ക്ക് നേടിയത് കോടിക്കണക്കിന് ഡോളറാണ്.
ഓഫീസിലുണ്ടായിരുന്ന ട്വിറ്ററിന്റെ ലോഗോയിലെ പക്ഷി പ്രതിമക്കാണ് ലേലത്തിൽ ഏറ്റവും വലിയ തുക ലഭിച്ചത്. 100000 ഡോളറിനാണ് ഇത് ലേലത്തിൽ വിറ്റുപോയത്. ലോഗോ ആരാണ് ലേലത്തിന് വാങ്ങിയത് എന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.10 അടിയോളം വരുന്ന നിയോൺ ട്വിറ്റർ ബേർഡ് ഡിസ്‌പ്ലേ ആയിരുന്നു ലേലത്തിൽ ഏറ്റവും കുടുതൽ തുക ലഭിച്ച രണ്ടാമത്തെ ഇനം.40,000 ഡോളറിനാണ് ഇത് ലേലത്തിൽ വിറ്റുപോയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.