ഇ-മൊബിലിറ്റി: പരിസ്ഥിതി ആശങ്കൾക്ക് പരിഹാരം കാണുന്നതിനൊടൊപ്പം രാജ്യത്തിൻ്റെ സാമ്പത്തിക രംഗത്തും കുതിച്ചു ചാട്ടം സൃഷ്ടിക്കും: മുഖ്യമന്ത്രി

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളെ പരിഹരിക്കാനുള്ള സാധ്യതകൾക്കൊപ്പം ഇലക്ട്രിക് മൊബിലിറ്റി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തും മുന്നേറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ഇ- മൊബിലിറ്റി സമ്മേളനമായ ഇവോൾവ് 2023നെ ( EVOLVE – 2023) അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

21-ാം നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് ആഗോളതാപനം. താപനിലയിലെ അഭൂതപൂർവമായ വർദ്ധനവ് ഇതിനകം തന്നെ ലോകമെമ്പാടും നിരവധി പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായി. 2018ലും 2019ലും കേരളം നേരിട്ട തുടർച്ചയായ വെള്ളപ്പൊക്കങ്ങൾ ആഗോളതാപനം കാരണമായി എന്നതും യാഥാർത്ഥ്യമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പെട്രോളിയം ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളിൽ നിന്നുള്ള വൻതോതിലുള്ള പാരിസ്ഥിതിക മലിനീകരണം ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ആക്കം കൂട്ടിയതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, സുസ്ഥിരമായ ഭാവിക്ക് ഒരു മാതൃകാ മാറ്റം അനിവാര്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിയുടെ സന്തുലിനാവസ്ഥ നിലനിർത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാവുന്ന സംസ്ഥാനമാണ് കേരളം.2018ൽ പരിസ്ഥിതി നയം കേരളം രൂപപ്പെടുത്തി.ഇത്തരത്തിൽ ഒരു പരിസ്ഥിനയമുള്ള ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. അതിൻ്റെ ഭാഗമായി നിരവധി പദ്ധതികൾ തയാറാക്കി. ഇലക്ട്രിക് മൊബിലിറ്റിയെ പോത്സാഹിപ്പിക്കാനായി സംസ്ഥാന സർക്കാർ സബ്സിഡി എർപ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഇ- ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ കേരളം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡിയും ആദ്യ അഞ്ച് വർഷത്തേക്ക് ഇ-ഓട്ടോകൾക്ക് നികുതിയും സംസ്ഥാന സർക്കാർ പൂർണമായും ഒഴിവാക്കി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ശക്തമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാന സർക്കാർ ചാർജിംഗ് സ്റ്റേഷനുകൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് വിതരണവും ഏർപ്പെടുത്തി. സംസ്ഥാന വൈദ്യുതി ബോർഡാണ് വൈദ്യുത പോൾ ചാർജിംഗ് എന്ന ആശയത്തിന് തുടക്കമിട്ടത്. ഇലക്‌ട്രിക് ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും പൊതു ചാർജിംഗ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 1500 ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വെദ്യുതി ബോർഡ് എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാൻ തുടക്കത്തിൽ വലിയ ചിലവ് ഉണ്ടാകുന്ന ആശങ്കകൾ ജനങ്ങൾക്കിടയിലേക്ക് നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്കുള്ള ഭീമൻ ചെലവും സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കാൻ ആഗോളതലത്തിൽ വിവിധ ഗവേഷണ-വികസന സ്ഥാപനങ്ങൾ ശ്രമിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാരംഭ ചെലവ്, പരിമിതമായ യാത്രാ ദൈർഘ്യം റേഞ്ച്, ബാറ്ററികളുടെ ആയുസ് എന്നിവയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചാൽ ഈ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ കഴിയും.ഉപഭോക്താക്കളുടെ ആശങ്കകൾ പരിഹരിക്കാൻ ബാറ്ററി നിർമ്മാതാക്കൾക്കും മുന്നിട്ടറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News