ആർത്തവ അവധി: ഇടതുപക്ഷ സർക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സംസ്‌ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് ഇടതുപക്ഷ സർക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യത്താദ്യമായിട്ടാണ് സർവ്വകലാശാല-കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സംസ്‌ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സർക്കാർ ഉത്തരവായിരിക്കുകയാണ്. ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളിൽ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആർത്തവദിനങ്ങളിലെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർത്ഥിനികൾക്ക്‌ ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനാണ് തീരുമാനം. രാജ്യത്താദ്യമായിട്ടാണ് സർവ്വകലാശാല-കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതോടൊപ്പം തീരുമാനമെടുത്തിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണ് ഈ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News