ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ആവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എം പി മുഹമ്മദ് ഫൈസൽ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.വധശ്രമക്കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
2009 ൽ നടന്ന വധശ്രമ കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് മുഹമദ് ഫൈസലിന് എംപി സ്ഥാനം നഷ്ടമാകുന്നത്. തുടർന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരി 27ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിനൊപ്പം ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു.
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, കെ ആർ ശശിപ്രഭു എന്നിവർ മുഹമ്മദ് ഫൈസലിന് വേണ്ടി സുപ്രിം കോടതി ഹാജരാകും. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടിയന്തിരമായി പരിഗണിക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം.
2009 ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ഗുരുതരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. ഷെഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. 32 പേര്‍ പ്രതികളുളള കേസില്‍ മുഹമ്മദ് ഫൈസലിൻ്റെ സഹോദരങ്ങള്‍ അടക്കം നാല് പേരെയാണ് വിചാരണക്കോടതി ശിക്ഷിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.