ഹോക്കി ലോകകപ്പിലെ പൂൾ ഡിയിലെ ഇന്ത്യയുടെ അവസാനത്തേയും നിർണ്ണായകവുമായ മത്സരത്തിൽ വെയ്ൽസിനെതിരെ ഇന്ത്യക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കിയത്. ഷംഷേർ സിംഗും ഹർമൻപ്രീതും ആകാശ്ദീപും ഇന്ത്യക്ക് വേണ്ടി വെയിൽസ് വല കുലുക്കിയപ്പോൾ.ഗാരെത് ഫർലോംഗും ഡ്രേപറുമാണ് വെയ്ൽസിന് വേണ്ടി ഗോൾ മടക്കിയത്.
രണ്ടുകളിയിൽ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റുള്ള ഇന്ത്യക്ക് പൂൾ സി യിലെ റണ്ണർ അപ്പുകളായ ന്യൂസിലണ്ടുമായി ഏറ്റുമുട്ടി വിജയിച്ചാൽ മാത്രമേ ക്വാർട്ടർ പ്രവേശനം സാധ്യമാകുകയുള്ളു.ഞായറാഴ്ച വൈകീട്ട് ഏഴിന് കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ന് നടന്ന പൂൾ ഡിയിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് സ്‌പെയിനെ 4-0 ന് തകർത്തു.ഇതോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇംഗ്ലണ്ട് നേരിട്ട് ക്വാട്ടറിൽ പ്രവേശിക്കുകയായിരുന്നു.രണ്ടുകളിയിൽ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിൻ്റുകളുള്ള ഇന്ത്യയും ഇംഗ്ലണ്ടും ഗ്രൂപ്പിൽ ഒപ്പത്തിനൊപ്പമെത്തി.എന്നാൽ എത്തിയെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുണ്ടായിരുന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടർ പ്രവേശനം ഉറപ്പിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.