വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപ കൈക്കൂലി; ഇടുക്കി തഹസിൽദാർ വിജിലൻസ് പിടിയിൽ

വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങവെ തഹസിൽദാരെ വിജിലൻസ് പിടികൂടി. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10000 രൂപ കൈക്കൂലി വേണമെന്ന് ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു. തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡി വൈ എസ് പി ഷാജു ജോസിൻ്റെ നേതൃത്വത്തിൽ, സി ഐമാരായ ടിപ്സൺ തോമസ്, മഹേഷ് പിള്ള എസ് ഐമാരായ സ്റ്റാൻലി തോമസ്, ജോയ് എ ജെ, സുരേഷ് കെ എൻ, സുരേഷ് കുമാർ ബി, പ്രദീപ് പി എൻ, ബിജു വർഗീസ്, ബേസിൽ പി ഐസക്ക്, എസ് സി പി ഒമാരായ സനൽ ചക്രപാണി, ഷിനോദ് പി ബി, ബിന്ദു ടി ഡി, സുരേഷ് കെ ആർ, ദിലീപ് കുമാർ എസ് എസ്, സന്ദീപ് ദത്തൻ, ജാൻസി വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here