പത്തനംതിട്ട നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച് 5 എന്‍ 1 വൈറസാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കോഴികളേയും ഇതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് വളര്‍ത്തുപക്ഷികളേയും അടിയന്തിരമായി കൊന്നൊടുക്കും.രോഗ വ്യാപന സാധ്യത കണക്കിലെടുത്തു ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗ ബാധിത പ്രദേശം ആയി പ്രഖ്യാപിച്ചു.

ഈ പ്രദേശത്തെ കോഴികൾ, മുട്ട, ഇറച്ചി തുടങ്ങിയവ നശിപ്പിക്കാൻ ദ്രുതകർമ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. നാളെ മുതൽ മൂന്നു ദിവസം കർഷകരുടെ വീടുകളിൽ എത്തി രോഗ ലക്ഷണങ്ങൾ ഉള്ള കോഴികളെ കൊല്ലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News