മൂന്ന് പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി

തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി. സേനയ്ക്ക് കളങ്കം വരുത്തിയ ഒരാളെ പിരിച്ചുവിടുകയും, രണ്ടുപേരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. മംഗലപുരം സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡും ചെയ്തു.

നന്ദാവനം എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ഷെറി എസ് രാജനെയാണ് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. അരുവിക്കര പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മര്‍ദിച്ച കേസിലും പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. ശ്രീകാര്യം ഇന്‍സ്‌പെക്ടറായിരുന്ന അഭിലാഷ് ഡേവിഡിനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു. ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഗുണ്ടാബന്ധത്തെ തുടര്‍ന്ന് നിലവില്‍ സസ്‌പെന്‍ഷനിലാണ് അഭിലാഷ് ഡേവിഡ്.

തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരന്‍ റെജി ഡേവിഡിനെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. മെഡിക്കല്‍ കോളേജ് പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസില്‍ പ്രതിയായതോടെയാണ് നീക്കം ചെയ്തത്. മണല്‍ ഗുണ്ടാ മാഫിയകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ 5 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ജയന്‍, ഗോപകുമാര്‍, അനൂപ് കുമാര്‍, സുധി കുമാര്‍, കുമാര്‍ എന്നിവരെയാണ് റൂറല്‍ എസ്പി ഡി ശില്‍പ സസ്‌പെന്‍ഡ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News