ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആരോപണവുമായി ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി.അൽ ഖ്വായ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായി തനിക്കൊരു ബന്ധവുമില്ലെന്നാന്ന് മക്കി പുറത്ത് വിട്ടിരിക്കുന്ന പുതിയ വീഡിയോയിൽ പറയുന്നത്.
ഇന്ത്യയിലെ സർക്കാർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പട്ടികയിൽ ആഗോള ഭീകരുടെ ചേർത്തതെന്നാണ് മക്കി വീഡിയോയിലുടെ ആരോപിക്കുന്നത്.കേന്ദ്ര സർക്കാർ റിപ്പോർട്ടുകളിൽ പറയുന്നത് പോലെ ഒസാമ ബിൻ ലാദനെയോ അയ്മൻ അൽ സവാഹിരിയെയോ അബ്ദുള്ള അസമിനെയോ താൻ കണ്ടിട്ട് പോലുമില്ല. അതേപോലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റികളിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മക്കി പറയുന്നു. വാദിക്കുന്നു.
166 പേരുടെ മരണത്തിനിടയാക്കിയ 2008 നവംബർ 26 ലെ ( 26/11 ) മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് മക്കി യാതൊന്നും വ്യക്തമാക്കാൻ തയ്യാറായില്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരൻ കൂടിയാണ് മക്കി.
2022 ജൂണിൽ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യുഎസും ഐക്യരാഷ്ട്രസഭയിൽ നടത്തിയ നീക്കത്തെ ചൈന എതിർത്തിരുന്നു. ഒടുവിൽ ചൈന എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് യുഎൻ ഉപരോധ സമിതി മക്കിയെ ഭീകരനാക്കി പ്രഖ്യാപിക്കുന്ന പ്രമേയത്തിന് അംഗീകാരം നൽകിയത്. ഇന്ത്യയും അമേരിക്കയും ആഭ്യന്തര നിയമപ്രകാരം മക്കിയെ നേരത്തെ തന്നെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
മുംബൈ ഭീകരാക്രമണം, ചെങ്കോട്ട ആക്രമണം, രാംപൂർ സിആർപിഎഫ് ക്യാമ്പ് ആക്രമണം, കരൺ നഗർ ആക്രമണം, ഖാൻപോറ , ശ്രീനഗർ ആക്രമണം, തുടങ്ങിയവയിൽ മക്കിക്ക് പങ്കുണ്ടെന്നാണ് കേന്ദ്ര സർക്കാറിൻ്റെ റിപ്പോർട്ട്. 2020ൽ പാകിസ്താൻ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് സഹായം നൽകിയതിന്റെ പേരിൽ മക്കിക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.