കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 41,880 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. സ്വര്‍ണം  ഗ്രാമിന് 35 രൂപയാണ് ഉയര്‍ന്നത്. 5235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത്  സ്വര്‍ണവില 42,000ല്‍പ്പോലും നില്‍ക്കില്ലെന്നും  വില ഇനിയും  കുതിച്ചുയരുമെന്നാണ്  വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണം ഒരു പവര്‍റെ  വില രേഖപ്പെടുത്തിയിരുന്നത്.

2020ലാണ് 42,000 രേഖപ്പെടുത്തി സ്വര്‍ണത്തിന്‍റെ വില റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഈ മാസം  ജനുവരി രണ്ടിന് സ്വര്‍ണം പവന്  40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയെങ്കിലും പിന്നീട് വില കുതിച്ചുയരുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here