വിമാനത്തില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ 

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക്  30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിന് ഫ്ളൈറ്റിന്റെ പൈലറ്റ്-ഇന്‍-കമാന്‍ഡിന്റെ ലൈസന്‍സ് 3 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍-ഇന്‍-ഫ്‌ലൈറ്റിന്  3 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

2022 നവംബര്‍ 26നാണ് സിംഗപൂരില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ശിങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ മദ്യപിച്ച് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. എന്നാല്‍ സംഭവം മാപ്പ് പറഞ്ഞ് ഒതുക്കി തീര്‍ക്കാന്‍ വിമാന ജീവനക്കാര്‍ ശ്രമിച്ചുവെന്ന് വയോധിക പരാതിപ്പെട്ടിരുന്നു. അതേസമയം ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്ത്യ നാലുമാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കേസില്‍ അറസ്റ്റിലായ ശങ്കര്‍മിശ്ര വിചാരണത്തടവുകാരനായി തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here